രണ്ട് വട്ടം വിമാനം ഇറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടു; അപകടം നടന്നത് മൂന്നാമത്തെ ശ്രമത്തില്‍

കരിപ്പൂര്‍ : വിമാനം അപകടം സംഭവിക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ഇറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് റിപോര്‍ട്ടുകള്‍. ഫ്ലൈറ്റ്റഡാര്‍24 എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. ആകാശത്ത് നിരവധി തവണ വലംവെച്ച ശേഷമാണ് വിമാനം റണ്‍വേയിലേക്ക് ഇറങ്ങിയതെന്നും ഇവര്‍ പറയുന്നു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവര്‍ത്തിച്ച വിമാനത്തിന് 13 വര്‍ഷത്തെ പഴക്കമാണ് ഉണ്ടായിരുന്നത്. ആകാശത്ത് നിന്ന് താഴേക്ക് വന്ന വിമാനത്തിന്റെ പിന്‍ചക്രം റണ്‍വേയില്‍ തൊട്ടത് പാതിയോളം പിന്നിട്ട ശേഷമാണെന്നാണ് വിവരം. ഇവിടെ നിന്ന് വീണ്ടും 25 മീറ്റര്‍ കൂടി മുന്നോട്ട് പോയ ശേഷമാണ് വിമാനത്തിന്റെ മുന്‍ ചക്രങ്ങള്‍ നിലത്ത് തൊട്ടത്. ഈ ഘട്ടത്തില്‍ വിമാനം ഏറെ ദൂരം മുന്നോട്ട് പോയെന്ന് പൈലറ്റുമാര്‍ക്ക് മനസിലായി. തുടര്‍ന്ന് വിമാനം നിയന്ത്രിക്കാനും അപകടം ഒഴിവാക്കാനും ശ്രമം നടത്തി. എന്നാല്‍ ഇത് വിജയം കണ്ടില്ല. മുന്നിലോട്ട് നീങ്ങി തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണെന്നാണ് കരുതുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനമാണ് അപകടത്തില്‍പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *