രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു; വിമാനങ്ങള്‍ കണ്ണൂരില്‍ ഇറക്കും

കോഴിക്കോട്​: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം തകര്‍ന്നതില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. 35 അടി താഴ്​ചയിലേക്ക്​ പതിച്ചായിരുന്നു അപകടം. പൈലറ്റും സഹ​പൈലറ്റുമടക്കം 20 ​േപരാണ്​ ദുരന്തത്തില്‍ മരിച്ചത്​. 184 യാത്രക്കാരും ജീവനക്കാരുമടക്കം 191 പേരാണ്​ വിമാനത്തിലുണ്ടായിരുന്നത്​. താഴേക്കു പതിച്ച വിമാനം രണ്ടായി പിളര്‍ന്നു. വിമാനത്തില്‍നിന്ന്​ ഇന്ധന​േചാര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ തുടരുന്നു.

കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനം. ജിദ്ദയില്‍ നിന്നുള്ള വിമാനം നെടുമ്ബാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരിലേക്കുള്ള ഫ്ലൈ ദുബൈ ഉള്‍പ്പെടെ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ ഇറക്കും. കരിപ്പൂരില്‍ ഇറങ്ങേണ്ട ജിദ്ദയില്‍നിന്നുള്ള സ്​പൈസ്​ ജെറ്റിന്‍റെ വിമാനമാണ്​ രാത്രി 9.20 നെടുമ്ബാശേരിയിലിറങ്ങിയത്​. അപകടത്തെ തു​ടര്‍ന്ന്​ കരിപ്പൂര്‍ വിമാനത്താവളം താല്‍കാലികമായി അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *