കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നു

കോഴിക്കോട് : കേരളത്തെ വീണ്ടും സങ്കടക്കടലിലാക്കി കരിപ്പൂരില്‍ വിമാനാപകടം. രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ഏകദേശം 40 അടി താഴ്ചയിലേക്കു പതിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ് – കോഴിക്കോട് വിമാനം രാത്രി 7.45 ഓടെയാണ് അപകടത്തില്‍പ്പെട്ടത്.

പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 20 പേര്‍ സംഭവസ്ഥലത്തും വിവിധ ആശുപത്രികളിലുമായി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച രണ്ടു സ്ത്രീകളെയും ഒന്നര വയസ്സുള്ള കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല. പിലാശേരി ഷറഫുദീന്‍, ചെര്‍ക്കളപ്പറമ്പ് രാജീവന്‍, തിരൂര്‍ സ്വദേശി സഹീര്‍ സെയ്ദ് (38), പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ് (23) എന്നിവരെയാണു തിരിച്ചറിഞ്ഞത്.

ധാരാളം യാത്രക്കാര്‍ക്കും പരുക്കുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. 40 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളരുകയായിരുന്നു.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളർന്നു. യാത്രക്കാരിൽ 175 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. വിമാനത്തിന്റെ മുൻഭാഗം തകർന്നു.

ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് വിമാനത്താവളം. ഇടതുവശത്തേക്ക് തെന്നിമാറിയ വിമാനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *