ഫ്രാങ്കോ മുളക്കലിന്റെ ഹര്‍ജി സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളക്കലിന്റെ ഹര്‍ജി സുപ്രീംകോടതി തളളി. ജലന്ധറിലെ മുന്‍ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കോടതി തീരുമാനത്തെ എതിര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോയുടെ അഭിഭാഷകനോട് ആത്മീയ ശക്തി കോടതിക്കുമേല്‍ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചോദിക്കുകയും ചെയ്തു.

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തളളിയിരുന്നു. കേസില്‍ വിചാരണ നേരിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഫ്രാങ്കോയുടെ ജാമ്യം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നായിരുന്നു നടപടി.

സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുളക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *