രാജ്യസഭാ എംപി അമർ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: രാജ്യസഭാ എംപി അമർ സിങ് അന്തരിച്ചു. 64 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. സിംഗപ്പൂരിലാണ് അന്ത്യം. കുടുംബം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

സമാജ്‍വാദി പാർട്ടി നേതാവായിരുന്ന അമർ സിങ് സ്വതന്ത്ര അംഗമായാണ് ഒടുവിൽ രാജ്യസഭയിലെത്തിയത്. 2010 ജനുവരി 6ന് സമാജ്‌വാദി പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *