മാസംതോറും 20 ലക്ഷം മെഡിക്കല്‍ കണ്ണടകളും 4 കോടി സര്‍ജിക്കല്‍ മാസ്‌കുകളും കയറ്റുമതി ചെയ്യും

ന്യൂഡല്‍ഹി: എല്ലാ മാസവും 20 ലക്ഷം മെഡിക്കല്‍ കണ്ണടകളും നാല് കോടി സര്‍ജിക്കല്‍ മാസ്‌കുകളും കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി.  കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്‌.

മെയ്ക്ക് ഇന്‍ ഇന്ത്യ, പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികളുടെ ഭാഗമായിട്ടാണ് മാസ്‌കുകളും കണ്ണടകളും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയത്‌.

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി 20 ലക്ഷം മെഡിക്കല്‍ കണ്ണടകളും മറ്റും പ്രതിമാസം കയറ്റുമതി ചെയ്യാന്‍ അനുവദിച്ചിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി) വ്യക്തമാക്കി.

നേരത്തെ പ്രതിമാസം 50 ലക്ഷം യൂണിറ്റ് പിപിഇ (വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍) കിറ്റ് കയറ്റുമതി ചെയ്യുന്നതിന് അനുമതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *