സര്‍ക്കാരിനെതിരെ ജനകീയ അവിശ്വാസത്തിന് വന്‍ ജന പിന്തുണ; പ്രതിഷേധം സര്‍ക്കാരിനുള്ള താക്കീതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ അവിശ്വാസ പ്രമേയത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍.

സമരത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. ഒരു ലക്ഷത്തോളം പേര്‍ അണിനിരന്ന പ്രതിഷേധം സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് നിയമസഭയെ നേരിടാന്‍ ഭയമാണ്. ഇടതുമുന്നണി യോഗം പോലും ചേരാനാകാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധം മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രി എ.സി.മൊയ്തീൻ തുടങ്ങിയവരുടെ ഫ്ബി പേജുകളിൽ കമന്റ് ബോക്‌സിൽ നിറഞ്ഞു. ഇതിനിടയിൽ പ്രതിഷേധക്കാരെ അടക്കാൻ മുഖ്യമന്ത്രിയുടെ പേജിൽ ഫോട്ടോ, വിഡിയോ കമന്റ് ഓപ്‌ഷനുകൾ തടഞ്ഞ്‌ സൈബർ സെൽ നടപടി എടുത്തു.

കഴിഞ്ഞ 27 ന് നിയമസഭ സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും അതെ ദിവസം അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ അവിശ്വാസ ചര്‍ച്ചകളില്‍ ഭയന്ന് നിയമസഭ സമ്മേളനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയം നടത്തുന്നത്. ഈ ഒളിച്ചോട്ടത്തിനു കൊറോണയെ പോലും സര്‍ക്കാര്‍ ആയുധമാക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണക്കടത്ത് പോലുള്ള രാജ്യദ്രോഹ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടതിന്റെ തെളിവുകള്‍ അനുദിനം പുറത്ത് വരുന്നു. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ സംശയനിഴലില്‍ നില്‍ക്കുന്ന അതീവ ഗുരുതര സാഹചര്യം.പിഞ്ച് കുഞ്ഞുങ്ങള്‍ പീഡനത്തിനിരയാകുമ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ പാലത്തായി കേസിലൂടെ പുറത്ത് വന്നിരിക്കുന്നു. ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ പി.എസ്.സിയില്‍ വിശ്വാസമര്‍പ്പിച്ചു പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു ജോലിക്കായി കാത്തിരിക്കുമ്പോള്‍ പിന്‍വാതില്‍ നിയമനവും അനധികൃത നിയമനവും നടത്തി ഏറ്റവും വലിയ യുവജന വിരുദ്ധ സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്നും യു.ഡി.വൈ.എഫ് നേതാക്കള്‍ ആരോപിച്ചു.

കൊറോണകാലത്ത് വന്‍ വീഴ്ചകള്‍ നടത്തിയ സര്‍ക്കാര്‍ വെറും പി.ആര്‍. ഏജന്‍സികളിലൂടെ നില നിന്നു പോവുകയാണെന്നും സര്‍ക്കാരിന്റെ ജനപിന്തുണ പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ട ഈ സാഹചര്യത്തിലാണ് വലിയൊരു ജനകീയ പ്രക്ഷോഭത്തിന് യുവജന സംഘടനകള്‍ രംഗത്തെത്തിയത്‌

നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ പ്രമേയം അവതരിപ്പിച്ചും അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പുകള്‍ പോസ്റ്റ് ചെയ്തും സമരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *