സ​ത്യം മ​റ​ച്ചു​വ​ച്ച് ചൈനീസ് കൈ​യേ​റ്റ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ദേ​ശ​ദ്രോഹം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ ചൈ​നീ​സ് പ്ര​കോ​പ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ചൈ​ന ഇ​ന്ത്യ​യു​ടെ ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​സ​ത്യം മ​റ​ച്ചു​വ​ച്ച് കൈ​യേ​റ്റ​ത്തെ പ്ര​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ദേ​ശ​വി​രു​ദ്ധ​മാ​ണെ​ന്ന് രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​ത് ദേ​ശ​സ്നേ​ഹ​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

ഉപഗ്രഹ ചിത്രങ്ങള്‍ ഞാന്‍ കണ്ടു, മുന്‍ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. ചൈന ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല എന്ന് ഞാന്‍ നുണപറയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്റെ കരിയര്‍ തകരുമെങ്കില്‍ പോലും ഞാന്‍ നുണ പറയാനില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *