അഴിമതിയുടെയും ധൂര്‍ത്തിന്‍റെയും കൂടാരമായി സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: അഴിമതിയുടെയും ധൂര്‍ത്തിന്‍റെയും കൂടാരമായി സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹ കുറ്റത്തിന്‍റെ ഭാഗമായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇപി ജയരാജന്റെ ബന്ധു നിയമനമാണ് ആദ്യം ഉന്നയിച്ചത്. ഇ.പി രാജിവെച്ചു.ബ്രൂവറി അഴിമതി തെളിയിക്കപ്പെട്ടു. ട്രാൻസ്ഗ്രിഡ് അഴിമതിയിൽ പി.ഡബ്ള്യൂ.സി പങ്ക് വ്യക്തമായി. പൊലീസ് ഹെഡ്ക്വാട്ടേഴ്സ് അഴിമതിയിൽ അന്വേഷണത്തിന് സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് അഴിമതി നടന്നത്. ഐടി വകുപ്പിന് കീഴിലെ നിയമനങ്ങളിലടക്കം അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ലക്കും ലഗാനുമില്ലാതെ കേരളത്തിൽ കൺസൾട്ടൻസികളെ നിയമിക്കുകയാണ്. റോഡ് പണിയാൻ പോലും കൺസൾട്ടൻസിയെ നിയമിക്കുന്നു. മുഖ്യമന്ത്രി രാജി വെച്ച് സി.ബി.ഐ അന്വേഷണം വേണം. കോടിയേരി തന്നെ കുറിച്ച് പറഞ്ഞത് പച്ച വർഗ്ഗീയതയാണ്. തന്‍റെ ഡി.എൻ.എ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *