രാജസ്ഥാനില്‍ നിബന്ധനകളോടെ നിയമസഭ സമ്മേളനം വിളിക്കാന്‍ അനുമതി

ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ നിബന്ധനകളോടെ നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറുടെ അനുമതി.

വിശ്വാസ വോട്ടെടുപ്പ് നടത്താനാണോ സഭാ സമ്മേളനം, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമ്മേളനം നടത്താന്‍ കഴിയുമോ തുടങ്ങിയ ചോദ്യങ്ങളില്‍ മറുപടി നല്കാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര മുഖ്യന്ത്രി അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടു. അതേസമയം നിയമസഭ സമ്മേളനം വിളിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം അടിസ്ഥാരഹിതാമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

വിമത എം.എല്‍.എമാര്‍ക്ക് അനുകൂലമായ ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി സ്പീക്കര്‍ സി.പി ജോഷി പിന്‍വലിച്ചിരുന്നു.  രാജസ്ഥാനില്‍‍ സച്ചിന്‍ പൈലറ്റ് വിമത ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ നാടകമാണ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *