ഡ്രീം കേരളാ പദ്ധതിയില്‍ നിന്ന് “ഐടി ഫെല്ലോ” അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദുമായി അരുണിന് ബന്ധമുണ്ട്. ഫൈസല്‍ ഫരീദിനായി സിനിമയില്‍ പണം നല്‍കിയിരുന്നത് അരുണ്‍ ആണെന്നാണ് കണ്ടെത്തല്‍. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറുമായും അടുത്ത ബന്ധമാണ് അരുണിനുള്ളത്. ഐടി മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാളെ ചുമതല ഏല്‍പിച്ചത്.

ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ ഫഌറ്റ് ഏര്‍പ്പാടാക്കി നല്‍കിയത് അരുണ്‍ ആയിരുന്നു. ഇക്കാര്യം വെളിപ്പെടുത്തി അരുണ്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അരുണിലേക്കും വ്യാപിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *