കാസര്‍ഗോഡ് 16 കാരിയ്ക്ക് പീഡനം ; അച്ഛന്‍ ഉള്‍പ്പെടെ 4 പ്രതികള്‍ അറസ്റ്റില്‍

കാസര്‍ഗോഡ് തൈക്കടപ്പുറത്ത് 16കാരിയെ പീഡിപ്പിച്ച കേസില്‍ നാല് പ്രതികളും പിടിയില്‍. പെണ്‍കുട്ടിയും മാതാവിന്റെ ബന്ധുക്കളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. എട്ടാംക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രവേശിക്കപ്പെട്ടപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രണ്ടുവര്‍ഷമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായിരുന്നു.

എത്രപേരെ ഇനി പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയില്ല. എന്നാല്‍ പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട് എന്നാണ് വിവരം. ഗര്‍ഭച്ഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിക്ക് എതിരെയും കേസെടുക്കുമെന്നാണ് അറിയുന്നത്. മറ്റ് മൂന്നുപേര്‍ കൂടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിയുടെ അച്ഛനെതിരെ മുമ്ബും പോക്‌സോ കേസുണ്ട്. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *