കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ എന്‍ഐഎ റെയ്ഡ്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ കീഴിലുള്ള ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ നേരത്തെ കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാനായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് ഈ സ്ഥാപനത്തിലെ ജീവനക്കാരി കൂടിയായിരുന്നു. സ്വര്‍ണ്ണക്കടത്തു കേസന്വേഷണത്തിന്റെ ഭാഗമായി ഇത് ആദ്യമായാണ് എന്‍ഐഎ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ റെയ്ഡ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *