സ്വര്‍ണക്കടത്ത്: എം. ശിവശങ്കറിന്‍റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഇന്നലെ ചോദ്യം ചെയ്യുന്നതിന് മുമ്ബായി ഫോണ്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മണിക്കുറൂകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് ഫോണ്‍ വിട്ടു നല്‍കിയിരുന്നില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളെ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സിഡാക്കിലാണ് ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *