തിരുവനന്തപുരത്ത് സ്ഥിതിഗതികള്‍ രൂക്ഷം: ഇന്ന് 157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയില്‍ ഇന്ന് 157 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതു. ഇതില്‍ 130പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. കൂട്ടത്തില്‍ 5 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗംസ്ഥിരീകരിച്ചവരില്‍ 7 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

ജില്ലയിലെ തീരദേശ മേഖലകളിലും കൊവിഡ് പടര്‍ന്നു പിടിച്ചിട്ടുണ്ട്. നേരത്തെ നഗരങ്ങളിലായിരുന്ന കൊവിഡ് ഇപ്പോള്‍ ഗ്രാമങ്ങളിലേക്കും അതിര്‍ത്തി പ്രദേശങ്ങളിലേക്കും പകരുന്നുണ്ട്. ദിനം പ്രതി 1200ഓളം പരിശോധനകളാണ് ഈ ഭാഗങ്ങളില്‍ ഇപ്പോള്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *