തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയ സാഹചത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ ഉത്തരവ് ഇറങ്ങി. ആവശ്യസര്‍വീസുകള്‍ തടസ്സങ്ങള്‍ ഇല്ലാത്ത തരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാം.

സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലും, ആരോഗ്യ, ആഭ്യന്തര, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ, നോര്‍ക്ക വകുപ്പുകളിലും 50 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തണം. ആരോഗ്യവകുപ്പില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിക്കാം. മറ്റ് വകുപ്പുകളില്‍ അനിവാര്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജീവനക്കാര്‍ മാത്രമേ ജോലിക്ക് ഹാജരാകേണ്ടതുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *