കോണ്‍ഗ്രസിനെ ഓര്‍ത്ത് ആശങ്ക തോന്നുന്നു:കപില്‍ സിബല്‍

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍. പാര്‍ട്ടിയെ ഓര്‍ത്ത് ആശങ്ക തോന്നുന്നുവെന്ന് കപില്‍ പറഞ്ഞു. എന്തെങ്കിലും നടന്ന് കഴിഞ്ഞതിന് ശേഷമേ നമ്മള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയുള്ളൂവെന്നും അദ്ദേഹം ചോദിച്ചു.

‘കോണ്‍ഗ്രസിനെ കുറിച്ച്‌ ആശങ്ക തോന്നുന്നു, നമ്മുടെ ലായങ്ങളില്‍ നിന്നും കുതിരകള്‍ ഓടിപ്പോയതിന് ശേഷം മാത്രമേ നാം ഉണരുകയുള്ളൂ?’, കബില്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *