സ്വപ്നയും സന്ദീപും റിമാൻഡിൽ; കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

കൊച്ചി: സ്വർണക്കടത്തിൽ അറസ്റ്റിലായ പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ ഐ എ പ്രത്യേക കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

പ്രതികളെ കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. സ്വപ്നയെ തൃശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കുമാണ് മാറ്റുക.

പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻ ഐ എ ഹർജി സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കോവിഡ് റിസൾട്ട്‌ നെഗറ്റീവ് ആണെങ്കിൽ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാൻ കോടതി നിര്‍ദ്ദേശിച്ചു. കസ്റ്റഡി അപേക്ഷ അപ്പോൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

പ്രത്യേക വാഹനങ്ങളിലാണ് ഇവരെ കോടതിയിൽ എത്തിച്ചത്. വരുന്ന വഴി ഇരുവരെയും  മെഡിക്കൽ പരിശോധനകൾ നടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *