കുന്നത്തുകാലില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 30 പേര്‍

വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവായ 65 കാരന്റെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 30 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലുണ്ട്. എല്ലാവരെയും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്ടെത്തുകയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ സ്രവ പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ടാം ഘട്ടത്തിലേയ്ക്ക് രോഗ വ്യാപനമുണ്ടായാല്‍ സ്ഥിതി രൂക്ഷമാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

പഞ്ചായത്തിലെ അരുവിയോട്, കുറുവാട്, കോട്ടക്കല്‍, പാലിയോട് എന്നീ വാര്‍ഡുകളില്‍ അതീവ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കടകമ്പോളങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്.അരുണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.വിജയദാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

Leave a Reply

Your email address will not be published. Required fields are marked *