കോവിഡ്: പൂവച്ചലിലും ഉഴമലയ്ക്കലിലും  പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിനു പിന്നാലെ സമീപ പഞ്ചായത്തുകളായ പൂവച്ചലിലും ഉഴമലയ്ക്കലിലും  കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  വി.കെ.മധു. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ വണ്ടയ്ക്കലിലാണ് ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എആര്‍ ക്യാമ്ബിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സമ്ബര്‍ക്കപ്പട്ടികയിലുള്ള അമ്ബതോളം പേര്‍ക്കായി ആര്യനാട് ആതിര ഓഡിറ്റോറിയത്തില്‍ ഇന്ന് കോവിഡ് ടെസ്റ്റ് നടത്തും. ഉഴമലയ്ക്കല്‍ പഞ്ചായത്ത് ഓഫീസില്‍ അടിയന്തരയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.

തഹസില്‍ദാര്‍, മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ റഹീം, മറ്റു ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവ പരിശോധന അടിയന്തിരമായി നടത്താനും മുന്‍പാല, ചിറ്റുവീട്, പുളിമൂട് എന്നീ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം നടപ്പിലാക്കാനും ഈ വാര്‍ഡുകളിലെ ഓട്ടോ ടാക്‌സി സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തലാക്കാനും യോഗം തീരുമാനിച്ചു. മറ്റുള്ള വാര്‍ഡുകളില്‍ നിന്നും ഈ വാര്‍ഡിലേയ്ക്ക് വാഹനങ്ങള്‍ പ്രവേശിക്കരുത്.

പഞ്ചായത്തിലെ പൊതുമാര്‍ക്കറ്റുകള്‍ അഞ്ചു ദിവസേത്തേയ്ക്ക് പൂര്‍ണമായും അടച്ചിടുന്നതാണ്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ മാത്രം രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 11 വരെയും മാത്രം പ്രവര്‍ത്തിക്കണം. പൊതുപരിപാടികള്‍ ഒഴുവാക്കുക. പൊതു സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പുറത്തിറങ്ങുക. ഭയം വേണ്ട ജാഗ്രതയാണ് വേണ്ടതെന്നും മഹാമാരിയെ പ്രതിരോധിക്കാന്‍ എല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നുംപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.റഹിം അഭ്യര്‍ത്ഥിച്ചു. പൂവച്ചല്‍ പഞ്ചായത്തില്‍ ആലമുക്ക് വാര്‍ഡില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഏജന്‍സിയിലെ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ബന്ധപ്പെട്ടിട്ടുള്ള അമ്ബതോളം പേരടങ്ങിയ റൂട്ട് മാപ്പ് തയ്യാറാക്കി.

Leave a Reply

Your email address will not be published. Required fields are marked *