വീണ്ടും സ്വര്‍ണവേട്ട; കരിപ്പൂരില്‍ യുവതി ഉള്‍പ്പെടെ 4 പേര് പിടിയില്‍
കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയിലേറെ വിലവരുന്ന സ്വര്‍ണം പിടികൂടി. നാല് പേരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്.
കാസര്‍കോട് സ്വദേശികളായ മുഹമ്മദ് മിദ്ലാജ്, അബ്ദുല്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, തിരുവനന്തപുരം സ്വദേശിനി സീംസ് മോള് എന്നിവരാണ് പിടിയിലായത്. റാസല്‍ഖൈമയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെത്തിയത്. സീംസ് മോളില് നിന്ന് മാത്രം ഒരു കിലോ 800 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. നാല് പേരില്‍ നിന്നുമായി 2 കിലോ 957 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ 20 കിലോയോളം സ്വര്‍ണമാണ് കരിപ്പൂരില്‍ നിന്ന് മാത്രമായി പിടികൂടിയത്. 27 കേസുകളും എടുത്തു.