മല്‍സ്യതൊഴിലാളികളെ സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചു; കമ്മീഷണര്‍ക്ക് പരാതി

തിരുവനന്തപുരം: പൂന്തുറ നിവാസികളെ സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചതിനെതിരെ പ്രദേശവാസി  പൊലീസിൽ പരാതി നല്‍കി.

ഇന്നലെ പൂന്തുറ മേഖലയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി പ്രതിഷേധിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രതികരണങ്ങളുണ്ടായിരുന്നു. പല പ്രതികരണങ്ങളും പൂന്തുറവാസികളെ വംശീയമായി അധിക്ഷേപിക്കുന്നതായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസിയും ഫ്രീലാന്‍സ്‌ മാധ്യമ പ്രവര്‍ത്തകനുമായ സിക്സ്റ്റസ് പോള്‍സണ്‍ ആണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

പ്രദേശത്തെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ വാഹനത്തിന്‍റെ വാതില്‍ തുറന്ന് മാസ്കില്ലാതെ ചുമച്ചെന്ന് കുറ്റപ്പെടുത്തി ആരോഗ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന് കീഴെ വന്ന അധിക്ഷേപകരമായ കമന്‍റുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *