ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം; സുപ്രീംകോടതി 13ന് വിധി പറയും

തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാരിന് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറയുക.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമായിരുന്നു 2011 ജനുവരി 31ലെ ഹൈക്കോടതി വിധി.

Leave a Reply

Your email address will not be published. Required fields are marked *