488 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 488 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 143 പേര്‍ രോഗമുക്തി നേടി. ഇന്ന് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നു രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തു നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 76 പേർ. സമ്പർക്കം വഴി 234 പേർക്കാണ് രോഗം. ആരോഗ്യപ്രവർത്തകർ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്‌സി 4 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

24 മണിക്കൂറിനകം 12104 സാമ്പിളുകള്‍ പരിശോധിച്ചു. 182050 പേര്‍ നിരീക്ഷണത്തിലുണ്ട്. 3694 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇന്നു മാത്രം 570 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 73768 സാമ്പിളുകള്‍ ശേഖരിച്ചു. 66636 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് നിലവില്‍ ഹോട്ട് സ്‌പോട്ടുകള്‍ 195. പുതുതായി 16 ഹോട്ട് സ്‌പോട്ടുകള്‍ നിലവില്‍വന്നു. സംസ്ഥാനത്താകെ രോഗവ്യാപനം വർധിക്കുന്നതിന്റെ സൂചനയാണ് ഇന്ന് ലഭിക്കുന്ന കണക്കുകൾ. തിരുവനന്തപുരത്ത് 69 പേർക്ക് ഇന്ന് രോഗം ബാധിച്ചു. 46 പേർക്ക് സമ്പർക്കം വഴി. അതിനു പുറമേ എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ, ബഫർ സോണുകൾ ഇവിടങ്ങളിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *