കോവിഡ് പ്രതിരോധം: സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനം തടയാന്‍ മുന്നിട്ടിറങ്ങിയ കേന്ദ്ര, സംസ്ഥാന, പ്രാദേശിക അധികാരികളുടെ സമഗ്രമായ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൊവിഡ് ബാധിതര്‍ കൂടുതലുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കണമെന്ന് പ്രധാനമന്ത്രി അവലോകന യോഗത്തില്‍ വ്യക്തമാക്കി.

ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച മാര്‍ഗങ്ങള്‍ മറ്റുള്ള സംസ്ഥാനങ്ങള്‍ സ്വീകരിക്കണം.അവലോകന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍, കാബിനറ്റ് സെക്രട്ടറി, ഇന്ത്യയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥിതിഗതികള്‍ കണക്കിലെടുക്കുമ്ബോള്‍, പൊതുസ്ഥലങ്ങളില്‍ വ്യക്തിപരമായ ശുചിത്വവും, സാമൂഹിക അകലവും പാലിക്കുന്നതില്‍ ഊന്നല്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.ഇക്കാര്യത്തില്‍ അലംഭാവം കാണിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *