സംസ്ഥാനത്ത് ഇന്ന്‌ മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: ഇന്ധന വിലവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന്‌
മോട്ടോര്‍വാഹന പണിമുടക്ക്. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെയാണു പണിമുടക്ക്. എന്നാല്‍, എല്ലാ സമരകേന്ദ്രങ്ങളിലും രോഗികള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക വാഹനങ്ങളും ആംബുലന്‍സും ക്രമീകരിക്കും.

കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ കേന്ദ്രസര്‍ക്കാര്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധധര്‍ണ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഓട്ടോയ്ക്കും ടാക്സിക്കും പുറമെ ചരക്കുവാഹനങ്ങളും പണിമുടക്കും. ഓട്ടോ ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കുക, ഇന്ധനം സബ്സിഡി നിരക്കില്‍ നല്‍കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *