ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും
ഗുരുവായൂര്‍ : കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അഡ്വാന്‍സ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും. വിവാഹങ്ങള്‍ ഇന്ന് മുതല്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്ന് ബുക്കിങ് ഇല്ലാത്തതിനാല്‍ വിവാഹം ഉണ്ടാകില്ല. നാളെ 7 വിവാഹങ്ങള്‍ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്. രാവിലെ 5 മുതല്‍ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപ്പന്തലിലെ വിവാഹമണ്ഡപങ്ങളില്‍ വെച്ച് നടത്തും. ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങള്‍ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ.