നിശാപാർട്ടിയും ബെല്ലി ഡാൻസും; 5 പേർ കൂടി അറസ്റ്റിൽ

നെടുങ്കണ്ടം: ഉടുമ്പൻചോലയ്ക്കു സമീപം സ്വകാര്യ റിസോർട്ടിൽ കോവിഡ് മാർഗനിർദേശം ലംഘിച്ചു നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയ സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 34 ആയി. നിശാ പാർട്ടി നടത്തിയ റിസോർട്ടിന്റെ ലൈസൻസ് റദ്ദ് ചെയ്തു. റിസോർട്ടിന് പഞ്ചായത്ത് സ്റ്റേപ് മെമ്മോ നൽകി.

കഴിഞ്ഞ ദിവസം തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടമ റോയി കുര്യനടക്കം 21 പേർ അറസ്റ്റിലായിരുന്നു.  47 പേർക്കെതിരെ ശാന്തൻപാറ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പാർട്ടിയെക്കുറിച്ച് സംസ്ഥാന ഇന്റലിജൻസ് വിഭാഗവും ആഭ്യന്തര വകുപ്പിന് അന്വേഷണ റിപ്പോർട്ട് കൈമാറി. നിശാ പാർട്ടിയിൽ പങ്കെടുത്തവരുടെ എണ്ണം, രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം തുടങ്ങിയ വിവരങ്ങളാണു കൈമാറിയത്.

നിശാ പാർട്ടിയിൽ അനുമതിയില്ലാതെ മദ്യം എത്തിച്ചതും ഇന്റലിജൻസ് പരിശോധിക്കുന്നുണ്ട്. ഉടുമ്പൻചോല ചതുരംഗപ്പാറയിൽ ആരംഭിച്ച തണ്ണിക്കോട്ട് മെറ്റൽസ് ആൻഡ് ഗ്രാനൈറ്റ്സിന്റെയും തമിഴ്നാട്ടിലെ കമ്പത്ത് ആരംഭിക്കുന്ന ക്വാറിയുടെയും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞ 28ന് ആണ് നിശാ പാർട്ടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *