പത്തനംതിട്ട നഗരസഭ കണ്ടെയ്ന്‍മെന്റ് സോണാക്കി; നഗരം പൂര്‍ണമായും അടച്ചിട്ടു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ പരിധി കണ്ടെയ്ന്‍മെന്റ് സോണാക്കി. നഗരം പൂര്‍ണമായി അടച്ചു. കുമ്ബഴ മല്‍സ്യമാര്‍ക്കറ്റും അടച്ചു. റാന്നി പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് ജില്ലയിലുള്ള മൂന്നു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 218 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 181 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 169 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്നാട് സ്വദേശിയാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 74 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 13 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒന്‍പതു പേരും, റാന്നി മേനാംതോട്ടം സിഎഫ്‌എല്‍ടിസിയില്‍ 64 പേരും, പന്തളം അര്‍ച്ചന സിഎഫ്‌എല്‍ടിസിയില്‍ 32 പേരും ഐസലേഷനില്‍ ഉണ്ട്. ആകെ 5751 പേരാണ് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *