സി. ​സീ​ന​ത്ത് ക​ണ്ണൂ​ര്‍ മേ​യ​ര്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​റാ​യി മു​സ്‌​ലിം​ലീ​ഗി​ലെ സി. ​സീ​ന​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ മേ​യ​റു​മാ​യ സി​പി​എ​മ്മി​ലെ ഇ.​പി. ല​ത​യെ​യാ​ണ് സീ​ന​ത്ത് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
55 അം​ഗ കൗ​ണ്‍​സി​ലി​ല്‍ സീ​ന​ത്തി​ന് 28 വോ​ട്ടും ല​ത​യ്ക്ക് 27 വോ​ട്ടും ല​ഭി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​ണ് തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ന്ന​ത്. ക​ണ്ണൂ​ര്‍ കോ​ര്‍ പ​റേ​ഷ​നി​ല്‍ നാ​ല​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മൂ​ന്നാ​മ​ത്തെ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പാ​ണു ന​ട​ന്ന​ത്.
കോ​ണ്‍​ഗ്ര​സും മു​സ്‌​ലിം ലീ​ഗും ത​മ്മി​ലു​ള്ള ധാ​ര​ണ​പ്ര​കാ​രം മേ​യ​റാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ലെ സു​മ ബാ​ല​കൃ​ഷ്ണ​ന്‍ രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മേ​യ​ര്‍ തെ​ര​ഞ്ഞ​ടു​പ്പ് ആ​വ​ശ്യ​മാ​യി വ​ന്ന​ത്. കേ​ര​ള​ച​രി​ത്ര​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് മു​സ‌്‌​ലിം​ലീ​ഗി​ലെ വ​നി​താ​നേ​താ​വ് മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *