വരികയും പോവുകയും ചെയ്യുന്നവരെ ചേര്‍ത്തല്ല മുന്നണി ശക്തിപ്പെടുത്തേണ്ടത്: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ജോസ് കെ മാണി പക്ഷത്തിന്‍റെ മുന്നണി പ്രവേശനം സംബന്ധിച്ച സിപിഎം നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വരികയും പോകുന്നവരെയും ഉള്‍പ്പെടുത്തിയല്ല മുന്നണി ശക്തിപ്പെടുത്തേണ്ടത്. അടിത്തറ വികസിപ്പിക്കേണ്ടത് ഇങ്ങനെയല്ല. സിപിഎം ചരിത്രം പരിശോധിക്കട്ടെയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

“1965ല്‍ എല്ലാവരും ഒറ്റയ്ക്കാണ് മത്സരിച്ചതെന്ന് ആര് പറഞ്ഞു? കോടിയേരി 65 പറഞ്ഞത് നന്നായി. ചരിത്രം അദ്ദേഹം ഒന്നുകൂടി വായിച്ചുനോക്കട്ടെ. എല്‍ഡിഎഫിന്‍റെ അടിത്തറ വികസിപ്പിക്കുന്നത് ജനാധിപത്യ ശക്തികളെ എല്‍ഡിഎഫിലേക്ക് ആകര്‍ഷിച്ചുകൊണ്ടാണ്. അല്ലാതെ വരുന്നവരെയും പോകുന്നവരെയും സ്വീകരിച്ചുകൊണ്ടല്ല. ഞങ്ങള്‍ക്ക് ഇപ്പോള്‍ ജനപിന്തുണയുണ്ട്. തുടര്‍ഭരണം ഉറപ്പാക്കി എല്‍ഡിഎഫ് മുന്നോട്ടുപോവുകയാണ്.”- കാനം രാജേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *