സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. റിയാദിൽ നിന്നെത്തിയ 82കാരൻ മഞ്ചേരി മെഡിക്കൽ കോളജിലാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26ഉം മലപ്പുറം ജില്ലയിൽ മരിച്ചവരുടെ എണ്ണം അഞ്ചും ആയി.

റിയാദിൽ നിന്നും ജൂൺ 29ന് ഭാര്യക്കൊപ്പം തിരിച്ചെത്തിയ ചോക്കാട് മാളിയേക്കലിലെ മൂക്കുമ്മൽ മുഹമ്മദ് ഹാജി ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ക്വാറന്‍റീനില്‍ കഴിഞ്ഞ 82കാരനെ പനിയെ തുടർന്ന് ജൂലൈ 1ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ കണ്ടെത്തിയതോടെ 3ആം തീയതി ഐസിയുവിലേക്കും സ്ഥിതി ഗുരുതരമായതോടെ വെന്‍റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയായിരുന്നു മരണമെങ്കിലും ഇന്ന് ശ്രവ പരിശോധനാ ഫലം വന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

2019 മുതൽ അർബുദത്തിന് ചികിത്സയിലായിരുന്നു. വർധക്യ സഹജമായ മറ്റു രോഗങ്ങൾക്കും ചികിത്സ തേടുന്ന വ്യക്തിയാണ്. ഫെബ്രുവരിയിലാണ് ഭാര്യയുമൊത്ത് സന്ദർശന വിസയിൽ സൗദിയിലെ മക്കളുടെ അടുത്ത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *