കെ കെ മഹേശന്‍റെ ആത്മഹത്യയിൽ അന്വേഷണസംഘം തുഷാർ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു

കൊല്ലം: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യയിൽ അന്വേഷണസംഘം തുഷാർ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു. മഹേശന്‍റെ കത്തിലെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു മൊഴിയെടുക്കൽ.

കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു മാരാരിക്കുളം പൊലീസിന്റെ മൊഴിയെടുക്കൽ. കത്തുകളിലും ഡയറിക്കുറിപ്പുകളിലും മഹേശന്‍ ഉന്നയിച്ച ആരോപണങ്ങൾ തുഷാറിനോട് പൊലീസ് ചോദിച്ചു.

കേസുകളിൽ കുടുക്കാൻ ശ്രമിച്ചെന്ന മഹേശന്‍റെ ആരോപണത്തിൽ ഇനിയും മൊഴിയെടുക്കാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെങ്കിൽ കൂടുതൽ തെളിവുകൾ വേണം. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് അടുത്ത ദിവസം മാരാരിക്കുളം സിഐ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *