ഇന്ധനവില വര്‍ധന: യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക ബന്ദ് നടത്തി

തിരുവനന്തപുരം: ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതീകാത്മക കേരള ബന്ദ്. രാവിലെ 11 മുതല്‍ കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ വാഹനങ്ങള്‍ ഓഫ് ചെയ്ത് പ്രതിഷേധിച്ചു.

ദിനംപ്രതി വർധിപ്പിക്കുന്ന പെട്രോൾ – ഡീസൽ വിലക്കെതിരെയായിരുന്നു പ്രതീകാത്മക ബന്ദ്. തിരുവനന്തപുരം എജീസ് ഓഫീസിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ അണിചേർന്നു. 5 മിനിട്ട് വാഹനം ഓഫാക്കി പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *