വെള്ളാപ്പള്ളി നടേശനെ നാളെ ചോദ്യം ചെയ്യില്ല: ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എസ്‌എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ നാളെ ചോദ്യം ചെയ്യില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് വെള്ളാപ്പള്ളി അന്വേഷണ സംഘത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് നാളത്തെ ചോദ്യം ചെയ്യല്‍ മാറ്റിവെച്ചത്.

എന്നാല്‍, വെള്ളാപ്പള്ളിയെ മറ്റന്നാള്‍ ചോദ്യം ചെയ്യുമെന്ന് മാരാരിക്കുളം പൊലീസ് അറിയിച്ചു. സഹായി കെ എല്‍ അശോകനെ ചോദ്യം ചെയ്തതിനെ പിന്നാലെയാണ് വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്.

കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് കെ എല്‍ അശോകനെ മാരാരിക്കുളം പൊലീസ് മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തത്. മരിക്കുന്നതിന് മുമ്ബ് മഹേശന്‍ പുറത്തുവിട്ട കത്തുകളിലെയും ആത്മഹത്യാ കുറിപ്പിലെയും ആരോപണങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചത്. അതേസമയം, മഹേശന്റെ കത്തുകളിലെ ആരോപണങ്ങള്‍ക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി വീണ്ടും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *