ടൈറ്റാനിയത്തില്‍ അവധിയനുവദിച്ച് ശമ്പളം നല്‍കാത്തതില്‍ പ്രക്ഷോഭവുമായി തൊഴിലാളി യൂണിയനുകള്‍

തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജീവനക്കാര്‍ക്ക് മേയ് 31 വരെയുള്ള ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത്.
ലോക്ഡൗണ്‍ കാലാവധി നീട്ടിയതിനാല്‍ അവധി അനുവദിച്ച് മേയ് 31 വരെയുള്ള ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ട്. എന്നാല്‍ ഇത് പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവുന്നില്ലെന്നാരോപിച്ചാണ് പ്രക്ഷോഭം നത്താനൊരുങ്ങുന്നതെന്ന് ഐ.എന്‍.ടി.യു.സി യൂണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു.
പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍. പ്രസ്തുത സര്‍ക്കാര്‍ ഉത്തരവു പ്രകാരം അവധി അനുവദിച്ചിട്ടുണ്ടെന്നും യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളി യൂണിയനുകളുടെ അഭിപ്രായം വകവയ്ക്കാതെ ഏകപക്ഷീയ നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചുവരുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രഷേധിക്കുന്നതായും യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *