തൂത്തുക്കുടി കൊലപാതകം; എസ്.ഐ അറസ്റ്റില്‍

ചെന്നൈ : തൂത്തുക്കുടിയിലെ ഇരട്ട കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലപാതകത്തിന് കേസ് ചുമത്തി. സബ് ഇന്‍സ്പെക്ടര്‍ രഘു ഗണേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റുകയായിരുന്നു. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തത്.

ജൂണ്‍ 19നാണ് മൊബൈല്‍ ഫോണ്‍ കട അനുവദിച്ച സമയത്തില്‍ 15 മിനിറ്റിലധികം തുറന്നുവച്ചെന്ന് ആരോപിച്ച്‌ ജയരാജ് ( 59 ), മകന്‍ ബെനിക്സ് ( 31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയില്‍ വച്ച്‌ ഇരുവരും അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമായിരുന്നു. ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടാവുകയും ഇരുവരുടെയും നില അതീവ ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *