പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി:  പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണം എന്നാണ് നിര്‍ദേശം. എസ്.പി.ജി സുരക്ഷ ഒഴിവാക്കിയ സാഹചര്യത്തില്‍ കേന്ദ്ര നഗരകാര്യ ഭവന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്. ലോധി റോഡിലെ അതീവ സുരക്ഷയുള്ള മേഖലയിലാണ് പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക വസതി. ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ പിഴയീടാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.

ബം​ഗ്ലാ​വി​ന്‍റെ അ​ലോ​ട്ട്മെ​ന്‍റ് ബു​ധ​നാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ചു. ഒ​ഴി​യു​ന്ന​തി​നു മു​മ്പ് പ്രി​യ​ങ്ക 3.4 ല​ക്ഷം രൂ​പ അ​ട​യ്ക്കേ​ണ്ടി​വ​രും. ഓ​ഗ​സ്റ്റ് ഒ​ന്നി​നു​ശേ​ഷം വ​സ​തി​യി​ൽ താ​മ​സി​ച്ചാ​ൽ പി​ഴ ഒ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും ഹൗ​സിം​ഗ് ആ​ൻ​ഡ് അ​ർ​ബ​ൻ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. 1997-ലാ​ണ് പ്രി​യ​ങ്ക​യ്ക്ക് ഈ ​വ​സ​തി അ​നു​വ​ദി​ക്കു​ന്ന​ത്.

പ്രിയങ്ക ഗാന്ധിയുടെ എസ്പി.ജി സുരക്ഷ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തു മാറ്റിയിരുന്നു. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്. സി.ആര്‍.പി.എഫ് സൈനികരുടെ സുരക്ഷയാണിത്. ഈ സുരക്ഷയുള്ളവര്‍ക്ക് സര്‍ക്കാരിന്റെ ബംഗ്ലാവ് ഉപയോഗിക്കാന്‍ വകുപ്പില്ലെന്നാണ് ഭവന കാര്യ മന്ത്രാലയം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *