സി.പി.എമ്മിനും ജോസ് വിഭാഗത്തിനും എതിരെ സി.പി.ഐ കോട്ടയം ജില്ലാ ഘടകം

കോട്ടയം: ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫുമായി അടുക്കുന്നുവെന്ന വാർത്തകൾ വന്നതോടെ സി.പി.എമ്മിനും ജോസ് വിഭാഗത്തിനും എതിരെ സി.പി.ഐ കോട്ടയം ജില്ലാ ഘടകം .

ജില്ലയിലെ പാർട്ടികളുടെ ശക്തിയെ കുറിച്ച് നല്ല ബോധ്യം ഉണ്ടെന്ന് ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രൻ പറഞ്ഞു. എന്നാൽ മുന്നണി പ്രവേശത്തിനായി സി.പി.ഐ ക്ക് അപേക്ഷ നൽകിയിട്ടില്ലെന്ന് ജോസ് വിഭാഗം പ്രതികരിച്ചു .

കോട്ടയം ജില്ലയിൽ പാർട്ടികളുടെ ബലാബലത്തെ കുറിച്ച് നല്ല ധാരണയുണ്ട്. സി.പി.എം കഴിഞ്ഞാൽ ജില്ലയിൽ കരുത്തുള്ള പാർട്ടി മാണി വിഭാഗം എന്ന് പറയുന്നത് ഇപ്പോഴത്തെ സ്നേഹക്കൂടുതൽ കൊണ്ടാണെന്നു സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സികെ ശശീന്ദ്രൻ . ബാർ കോഴ വിവാദത്തിൽ സമരം നടത്തിയതിൽ താൻ ഇപ്പോഴും കേസ് വാദിക്കുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു.

ജോസ് വിഭാഗത്തോട് സി.പി.എം സ്വീകരിക്കുന്ന അനുകൂല നിലപാടിലുള്ള എതിർപ്പും സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ വാക്കുകളിൽ പ്രകടമാണ് . എന്നാൽ മുന്നണി പ്രവേശത്തിനായി പാർട്ടി സി.പി.ഐയെ സമീപിച്ചിട്ടില്ലെന്ന് ജോസ് വിഭാഗം പ്രതികരിച്ചു .

കേരള കോൺഗ്രസ് പാർട്ടിയുടെ ശക്തി സി.പി.എമ്മിന് അറിയാമെന്നായിരുന്നു ജോസ് വിഭാഗം നേതാവ് ജോസ് ടോമിന്‍റെ പ്രതികരണം. ജോസ് ടോമിന്‍റെ പ്രതികരണത്തിൽ ഇടതു മുന്നണി പ്രവേശത്തിനായി ജോസ് വിഭാഗം ചർച്ചകൾ നടത്തുവെന്ന് വരികൾക്കിടയിൽ വ്യക്തമാണ് .

Leave a Reply

Your email address will not be published. Required fields are marked *