എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയന്‍ ആക്ടിംഗ് സെക്രട്ടറിയായി പി എസ് എൻ ബാബു ചുമതലയേറ്റു

കൊല്ലം:എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയന്‍ ആക്ടിങ് സെക്രട്ടറിയായി പിഎസ്എൻ ബാബു ചുമതലയേറ്റു. സാമ്പത്തിക ഇടപാടുകൾ യൂണിയൻ കൗൺസിൽ പരിശോധിക്കട്ടെയെന്നാണ് പുതിയ നേതൃത്വത്തിന്റെ നിലപാട്.

കണിച്ചുകുളങ്ങര യൂണിയൻ രൂപീകരിച്ചതുമുതൽ കെകെ മഹേശനായിരുന്നു സെക്രട്ടറി. ഈ സ്ഥാനത്താണ് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ പിഎസ്എൻ ബാബു ചുമതലയേറ്റത്.

മരിക്കുന്നതിന് മുമ്പ് മഹേശൻ പുറത്തുവിട്ട കത്തുകളിൽ നിരവധി സാമ്പത്തിക ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ പുതിയ നേതൃത്വം ഇത് തള്ളി. കണക്കുകളിലും ഇടപാടുകളിലും പൊരുത്തക്കേടില്ലെന്ന് പിഎസ്എൻ ബാബു പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *