കെ.പി.സി.സി ജനറല്‍ സെക്രട്ടറിക്കെതിരെ സോണിയാ ഗാന്ധിക്ക് ഒ.ബി സി കോണ്‍ഗ്രസ് നേതാവിന്റെ പരാതി

പാലക്കാട്: ഒ.ബി.സി കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധി നിയമിച്ച കമ്മിറ്റിക്കെതിരെ സമാന്തര കമ്മിറ്റി രൂപികരിച്ചത് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ തമ്പാനൂര്‍ രവിയുടെ പിന്തുണയോടെയാണ് എന്നാരോപിച്ച് കെ.പി.സി.സി ഒ.ബി.സി കോണ്‍ഗ്രസ് നേതാവ് അഡ്വ.സുമേഷ് അച്ചുതന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് പരാതി നല്‍കി. ഇതു സംബന്ധിച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമാണ്.

കഴിഞ്ഞ ദിവസമാണ്‌ സമാന്തര കമ്മിറ്റിയുടെ പരിപാടി ഉത്ഘാടനം തമ്പാനൂര്‍ രവി നിര്‍വഹിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും എതിര്‍പ്പ് വകവെക്കാതെയാണ് പരിപാടി ഉത്ഘാടത്തിന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പോയതെന്ന ആരോപണ ശക്തമാണ്.

പാലക്കാട് മുന്‍ എം.എല്‍എ. അച്യുതന്റെ മകനാണ് അഡ്വ. സുമേഷ് അച്യുതന്‍. കഴിഞ്ഞ മാസം ശിവഗിരി സര്‍ക്യൂട്ട് പിന്‍വലിച്ചതിനെതിരെ അരുവിപ്പുറം മുതല്‍ ശിവഗിരി വരെ അഡ്വ സുമേഷ് അച്ചുതന്‍ 80 കിലോമീറ്റര്‍ ധര്‍മ്മയാത്ര എന്ന പേരില്‍ കാല്‍നട പദയാത്ര സംഘടിപ്പിച്ചിരുന്നു. പരിപാടി വന്‍ വിജയമാണ് എന്ന് കെ.പി സി സി യും, എ ഐ സി സി യും വിലയിരുത്തിയിരുന്നു. കോണ്‍ഗ്രസിന് കടന്ന് ചെല്ലാനാവാത്ത ചില പിന്നാക്കജാതി മേഖലയില്‍ വന്‍പിച്ച മുന്നേറ്റമാണ് ധര്‍മ്മയാത്ര പരിപാടിയിലൂടെ ലഭിച്ചത് എന്ന് ഒ.ബി.സി കോണ്‍ഗ്രസ് വിലയിരുത്തുകയും റിപ്പോര്‍ട്ട് എ.ഐ.സി.സിക്ക്് നല്‍കുകയും ചെയ്തിരുന്നു. പിന്നാക്ക വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് അവരുടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പോലും തട്ടി തെറിപ്പിക്കാനുള്ള നീക്കം ആ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷം സൃഷ്ട്ടിച്ചിട്ടുള്ളതായി പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *