മന്ത്രി എ.കെ ശശീന്ദ്രനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി

കോഴിക്കോട് : ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രനെതിരെ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  കരിങ്കൊടി കാട്ടി.

കോഴിക്കോട് കുരവട്ടൂരില്‍ റോഡ് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഗതാഗതമന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

 

Leave a Reply

Your email address will not be published. Required fields are marked *