നീതിപൂര്‍വ്വമായ തീരുമാനം: പി ജെ ജോസഫ്

തിരുവനന്തപുരം: ജോസ് വിഭാഗത്തെ സംബന്ധിച്ച് യുഡിഎഫിന്‍റേത് നീതിപൂര്‍വ്വമായ തീരുമാനമാണെന്ന് പി ജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം 8 മാസം ജോസ് വിഭാഗത്തിനും 6 മാസം ജോസഫ് വിഭാഗത്തിനുമെന്നായിരുന്നു ധാരണ. അങ്ങനെയൊരു ധാരണയുണ്ടെന്ന് പോലും അംഗീകരിക്കാന്‍ ജോസ് വിഭാഗം തയ്യാറാവുന്നില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ക്ക് യുഡിഎഫില്‍ തുടരാനാവില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

അധികാരം പങ്കിടാന്‍ കെ എം മാണിയുടെ കാലത്തുണ്ടാക്കിയ ധാരണയാണ്. പിന്നീട് യുഡിഎഫ് തര്‍ക്കത്തില്‍ ഇടപെട്ടു. പക്ഷേ അങ്ങനെയൊരു ധാരണയുണ്ടെന്ന് പോലും ജോസ് വിഭാഗം സമ്മതിക്കുന്നില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *