ഡിഎഫ് തീരുമാനം എന്താണോ അതാണ് ലീഗിന്‍റെയും തീരുമാനം: പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായി മുസ്‍ലിം ലീഗ് വിശദമായി ചര്‍ച്ച നടത്തിയതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

താനും എം കെ മുനീറുമാണ് ചര്‍ച്ച നടത്തിയത്. ധാരണയിലെത്തുക എന്നത് പ്രയാസകരമായി. അന്തിമ തീരുമാനം കോണ്‍ഗ്രസ് എടുക്കട്ടേ എന്നാണ് ലീഗിന്‍റെ തീരുമാനം. യുഡിഎഫ് തീരുമാനം എന്താണോ അതാണ് ലീഗിന്‍റെയും തീരുമാനം. ഇക്കാര്യത്തില്‍ ഒരു പരാതിയും ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് അധികാരപ്പെടുത്തിയത് അനുസരിച്ചാണ് ലീഗ് ചര്‍ച്ച നടത്തിയത്. ഇനിയും ചര്‍ച്ച വേണമെങ്കില്‍ യുഡിഎഫ് അനുമതി വേണം. നാളെ യോഗത്തിന് ശേഷമേ മറ്റ് കാര്യങ്ങള്‍ പറയാനാകൂ. ഇനി എന്ത് വേണമെന്ന് യുഡിഎഫ് കൂട്ടായി തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിര്‍ത്താന്‍ പരമാവധി പരിശ്രമിച്ചെന്ന് മുസ്‍ലിം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലുണ്ടായ ധാരണ ജോസ് വിഭാഗം പാലിച്ചില്ല. മുന്നണി ആവശ്യപ്പെട്ടിട്ടും പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചില്ലെന്നും മുനീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *