തിരുവനന്തപുരം ജില്ലയിലെ സാഹചര്യം ഗുരുതരമാണെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സാഹചര്യം ഗുരുതരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച വിഎസ്എസ്‌സി ഉദ്യോഗസ്ഥന്‍റെ റൂട്ട് മാപ്പ് സങ്കീര്‍ണം. രോഗലക്ഷണങ്ങള്‍ പ്രകടമായ ശേഷവും ഇദ്ദേഹം നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍ പ്പെട്ടതായി ജില്ലാ ഭരണകൂടം പുറത്തിറക്കിയ റൂട്ട്മാപ്പില്‍ വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു.

വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ഉദ്യോഗസ്ഥന് രോഗലക്ഷണം പ്രകടമായത് ഈ മാസം 15ന്.  24നാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടയിലുള്ള എട്ട് ദിവസവും നിരവധി പേരുമായി ഇദ്ദേഹം സമ്പര്‍ക്കത്തിലായിട്ടുണ്ട്. വിഎസ്‌എസ്‌എസി, മകള്‍ പഠിക്കുന്ന സ്കൂള്‍, ചാല മാര്‍ക്കറ്റ്, തിരുമലയിലെ കെഎസ്ഇബി ബ്രാഞ്ച് എന്നിവിടങ്ങളിലെല്ലാം ഇക്കാലയളവില്‍ സന്ദര്‍ശിച്ചു.

രണ്ട് സ്വകാര്യ ആശുപത്രിയിലും ഇതിനിടയില്‍ പോയിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *