സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ത്യയുടെ എല്ലാ ഭാഗത്തും വെള്ളിയാഴ്ചയോടെ മണ്‍സൂണ്‍ എത്തിയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. സാധാരണ ജൂലായ് എട്ടിനാണ് ഇത് സംഭവിക്കാറുള്ളത്. എങ്കിലും ഇതില്‍ നിന്ന് 12 ദിവസം മുമ്ബാണ് ഇത്തവണ മണ്‍സൂണ്‍ ഇന്ത്യയുടെ എല്ലാഭാഗത്തും എത്തിയത് എന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

2015ല്‍ ഇത്തരത്തില്‍ മണ്‍സൂണ്‍ ഇതേ തീയതിയിലാണ് രാജ്യം മുഴുവന്‍ ലഭിച്ചത്. 2013ന് ശേഷം ഏറ്റവും വേഗത്തില്‍ രാജ്യത്ത് സഞ്ചരിക്കുന്ന മണ്‍സൂണാണ് ഇതൊടെ ഇത്തവണത്തേത്. 2013ലെ മണ്‍സൂണ്‍ ജൂണ്‍ 16ന് തന്നെ രാജ്യം മുഴുവന്‍ പെയ്തിരുന്നു. കേരള തീരത്ത് 40 മുതല്‍ 50 കി.മി. വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *