കോഴിക്കോട് ജ്വല്ലറിയില്‍ തീപിടുത്തം; നിയന്ത്രണവിധേയമാക്കി

കോഴിക്കോട് : അപ്പോളോ ജ്വല്ലറിയില്‍ തീപിടുത്തം. പൊറ്റമ്മല്ലിലെ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്.കെട്ടിടത്തില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു.
എന്നാല്‍ ഗ്രൌണ്ട് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീ പിടിച്ചിട്ടുണ്ട്.

രണ്ടു നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന ജുവലറിയുടെ ഒന്നാമത്തെ നിലയില്‍ പൂര്‍ണമായി തീ പടര്‍ന്നുപിടിച്ചിരുന്നു. മൂന്നാമത്തെ നിലയിലേക്ക് തീ പടര്‍ന്നിട്ടില്ല . അഞ്ചോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തീ പൂര്‍ണമായും നിയന്ത്രണവിധേയമായി എന്ന് ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *