നടിയെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് പിടിയില്‍

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

അന്‍വര്‍ അലി എന്ന പേരിലാണ് ഇയാള്‍ ഷംന കാസിമിനെ പരിചയപ്പെട്ടത്. അന്‍വര്‍ അലിക്ക് വേണ്ടി കല്യാണം ആലോചിക്കാനാണ് തങ്ങള്‍ എത്തിയതെന്നും ഷംനയുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നുമാണ് നേരത്തെ പിടിയിലായ പ്രതികള്‍ നല്‍കിയ മൊഴി.

ഷെരീഫിനെതിരെ ആറ് പരാതികളാണ് പൊലീസിന് ലഭിച്ചത്. ലൈംഗിക ചൂഷണം ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഈ പരാതികളിലുള്ളത്. പരാതിക്കാരിൽ ചിലരുടെ പണവും സ്വർണവും പ്രതികൾ കൈക്കലാക്കിയെന്നും ആരോപണമുണ്ട്.

പണം തട്ടാന്‍ ശ്രമിച്ച തട്ടിപ്പ് സംഘം ഉപയോഗിച്ച കാര്‍ കണ്ടെത്തി. തൃശൂരില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. മോഡലുകളെ പാലക്കാട് എത്തിച്ച മീരയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *