ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിര്‍ത്തലാക്കിയത്‌ വന്‍കിട ആഭരണ ലോബിക്കു വേണ്ടി

തിരുവനന്തപുരം: വന്‍കിട ആഭരണ വ്യാപാരികളെ സഹായിക്കുന്നതിനു വേണ്ടി ചെലവ് ചുരുക്കലിന്റെ പേര് പറഞ്ഞത്, ആഭരണ നിര്‍മ്മാണ തൊഴിലാളികളെ വഞ്ചിച്ച് ആഭരണ നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിര്‍ത്തലാക്കിയ നടപടി തൊഴിലാളി വിരുദ്ധമാണെന്നും പ്രസ്തുത ക്ഷേമനിധി ബോര്‍ഡ് ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡില്‍ ലയിപ്പിച്ചതോടെ പരമ്പരാഗത തൊഴിലാളികള്‍ എന്ന വിഭാഗത്തില്‍ നിന്ന് പ്രസ്തുത തൊഴിലാളികള്‍ പുറത്തു പോകുന്ന സാഹചര്യമുണ്ടാകുകയാണെന്നും കെപിസിസി ഒ.ബി.സി  ചെയര്‍മാന്‍ അഡ്വ:സുമേഷ് അച്യുതന്‍ ആരോപിച്ചു .ഈ നടപടിയിലൂടെ വന്‍ നികുതി വെട്ടിപ്പിനും അതോടൊപ്പം വന്‍ നികുതി വരുമാനകുറവിനും കാരണമാകുകയും ചെയ്യും. തലമുറകളായി വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടയാളുകള്‍ കൂടുതലായി തൊഴിലെടുക്കുന്ന ഈ പരമ്പരാഗത തൊഴില്‍മേഖലയെ തകര്‍ക്കുന്നതിന് സര്‍ക്കാര്‍ വന്‍കിട മുതലാളിമാരുമായി ഒത്തുകളിക്കുകയാണെന്നും ഇത് ഒരു ഇടതു പക്ഷ സര്‍ക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ഈ നടപടി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രത്യക്ഷ സമര രംഗത്തിറങ്ങുമെന്നും അഡ്വ.സുമേഷ് അച്ചുതന്‍പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *