സി-ഡിറ്റിലെ അനധികൃത നിയമനം സ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം- കെ സി ജോസഫ്

കോട്ടയം: ഈ സര്‍ക്കാരിന്‍റെ കാലത്ത് യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്നു കൊണ്ട് താല്‍ക്കാലികമായി സി-ഡിറ്റില്‍ നിയമിച്ചവരെ സ്ഥരിപ്പെടുത്തുവാന്‍ നടക്കുന്ന നീക്കങ്ങള്‍ ഉപേക്ഷിണക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു.

സി-ഡിറ്റില്‍ അനധികൃത പ്രൊമോഷനും നാല്പതോളം പുതിയ തസ്തികകളും നിര്‍മിച്ചു സ്പെഷ്യല്‍ റൂള്‍ നടപ്പിലാക്കാനും ഐടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരിക്കിട്ട ശ്രമമാണ് നടക്കുന്നത്. സീനിയോറിറ്റി മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി സി.പി.എം അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രമോഷന്‍ നല്‍കാനും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്താനുമുള്ള ഗൂഡലക്ഷ്യത്തോടെ സ്പെഷ്യല്‍ റൂള്‍സ് നടപ്പിലാക്കാന്‍ തിരക്കിട്ട ശ്രമം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിവരികയാണ്.

സര്‍ക്കാരിന്‍റെ ഇ-ഗവേണന്‍സ് പദ്ധിതകളായ മുഖ്യമന്ത്രിയുടെ CMO Project, CMDRF, നാം മുന്നോട്ട് തുടങ്ങിയവ പുറംകരാര്‍ കൊടുത്ത് കച്ചവടം നടത്തുന്നതിനും മറ്റുമാണ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴിലായിരുന്ന സി-ഡിറ്റിനെ ഐ.ടി. ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കീഴില്‍ കൊണ്ടു വന്നത്. ഇപ്പോള്‍ ഐ.ടി സെക്രട്ടറി, ഐ.ടി. മിഷന്‍ ഡയറക്ടര്‍ എന്നിവരാണ് സി-ഡിറ്റ് ഭരണാധികാരികള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വാര്‍റൂം മുഖ്യമന്ത്രിയുടെ ഓഫീസില്‍ സെറ്റ് ചെയ്യുന്നതിനും സോഷ്യല്‍ മീഡിയ അപ്ഡേറ്റ് ചെയ്യുന്നതിനുമായി നിരവധി സി.പി.എം.പാര്‍ട്ടി പ്രവര്‍ത്തകരെ കരാര്‍ അടിസ്ഥാനത്തില്‍ സി-ഡിറ്റ് വഴി നിയമിച്ചിട്ടുണ്ട്. 15 വര്‍ഷത്തോളമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന സീനിയല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് തയാറാകാതെ മേല്‍പ്പറഞ്ഞ രീതിയില്‍ അനധികൃതമായി ജോലയില്‍ തിരുകി കയറ്റിയവര്‍ക്കാണ് സ്ഥിരം നിയമനം നല്‍കാന്‍ പോകുന്നത്. സി-ഡിറ്റിലെ സര്‍വ്വീസ് സംഘടനകളോടോ മറ്റു സീനിയര്‍ ഉദ്യോഗസ്ഥരോടോപോലും യാതൊരു ചര്‍ച്ചയും കൂടാതെയും പി.എസ്.സിയെ മിറകടന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ഇപ്പോള്‍ തിരിക്കിട്ട് സര്‍വീസ് റൂള്‍ തയ്യാറാക്കുന്നത്.

പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റില്‍പ്പെട്ടവരെ ഒഴിവുകള്‍ ഉണ്ടായിട്ടും നിയമിക്കാത്ത സര്‍ക്കാരാണ് പിന്‍വാതിലൂടെ വ്യത്യസ്ഥ പ്രോജക്ടുകളില്‍ താല്‍ക്കാലികമായി നിയമച്ചവരെ സ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കുന്നതെന്ന് കെ.സി.ജോസഫ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *